ഫ്രഞ്ച്‌ ഓപ്പണ്‍: സാനിയ സഖ്യത്തിന് പരാജയം

പാരീസ്‌| WEBDUNIA|
PTI
ഇന്ത്യയുടെ സാനിയ മിര്‍സ - യു എസിന്‍റെ ബിതേന്‍ മേറ്റ്ക്‌ സാന്‍ഡ്സ്‌ സഖ്യത്തിന് ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസില്‍ മാജിക്കൊന്നും സൃഷ്ടിക്കാനായില്ല. ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് ഈ സഖ്യം പുറത്തായി.

റൊമാനിയയുടെ എഡിനാ ഗല്ലോവിറ്റ്സ്‌ ഹാള്‍ ‍- റഷ്യയുടെ നിനാ ബ്രഡ്ചിക്കോവ സഖ്യമാണ് സാനിയ സഖ്യത്തിന് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്.

സ്കോര്‍: 6-3, 4-6, 7-5.

മൂന്നാമത്തെ സെറ്റിലെ ആവേശപ്പോരാട്ടത്തിനൊടുവിലാണ് സാനിയ സഖ്യം അടിയറവ് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :