താലിബാന്‍ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച പാക് സ്കൂള്‍ വിദ്യാര്‍ഥിനി മലാല യൂസഫ്സായി പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ചു. 15കാരിയായ മലാല വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടണിലെ ബര്‍മിങ് ഹാം ആശുപത്രി കിടക്കയില്‍ നിന്നാണ് മലാല സംസാരിച്ചത്.
ഇത് എനിക്ക് കിട്ടിയ രണ്ടാം ജന്മമാണ്. ഞാന്‍ സുഖംപ്രാപിക്കാനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും മലാല പറഞ്ഞു. മലാലയുടെ കേള്‍വിശക്തി തിരിച്ചുകിട്ടുന്നതിനായി തലയോട്ടിയില്‍ മെറ്റല്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ ദിവസമാണ് നടന്നത്.
2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ വടിയുതിര്‍ത്തത്. വിദഗ്ദ്ധ ചികിത്സയ്ക്കായാണ് മലാലയെ പാകിസ്ഥാനില്‍ നിന്ന് ബ്രിട്ടനിലേക്ക് മാറ്റിയത്.