ആണവ സഹകരണ കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു

ഒട്ടാവ| JOYS JOY| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (08:46 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. ആണവ സഹകരണം അടക്കമുള്ള 13 കരാറുകളില്‍ ആണ് ഇന്ത്യയും കാനഡയും ഒപ്പുവെച്ചത്. തീവ്രവാദം നേരിടുന്നതിന് ഇരുരാജ്യങ്ങളും സഹകരിക്കാനും തീരുമാനമായി.

ഇന്ത്യയിലെ ആണവോര്‍ജ പദ്ധതികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള യുറേനിയം കൈമാറും. കനേഡിയന്‍ ഉത്പാദകരായ കെയിംകോ കോര്‍പ്പറേഷനാണ് യുറേനിയം നല്‍കുന്നത്.

ഇരു രാജ്യങ്ങളുടെയും ആഗോള താല്‍പര്യങ്ങള്‍ക്ക് ശക്തമായ ഉഭയകക്ഷി ബന്ധം അനിവാര്യമാണെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനാണ് മോദി കാനഡിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :