എബോള പ്രതിരോധവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി

മോണ്ട്‌റിയല്‍| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (11:29 IST)
എബോളയ്‌ക്കെതിരേ പ്രതിരോധവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. കനേഡിയന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്സിന്‍ തിങ്കളാഴ്ചയാണ് പരീക്ഷണം ആരംഭിച്ചത്. വാക്‌സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണെന്നു ഉറപ്പു വരുത്തുകയും ശരിയായ ഡോസേജ് നിര്‍ണയിക്കുകയുമാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. ആദ്യഘട്ടം വിജയമാണെന്നു കണ്ടാല്‍ കൂടുതല്‍ പേരില്‍ വാക്‌സിന്‍ പരീക്ഷിക്കാനാണ് തീരുമാനം. വിഎസ്‌വി- എബോവ് എന്ന വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണഫലങ്ങള്‍ ഡിസംബറോടെ ലഭ്യമാകും.

അമേരിക്കയില്‍ വാള്‍ട്ടര്‍ റീഡ് ആര്‍മി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ചില്‍ സ്വയം സന്നദ്ധരായി മുന്നോട്ടു വന്ന 20 പേരിലാണ് മരുന്ന് പരീക്ഷണം. വിന്നിപെഗിലെ നാഷണല്‍ മൈക്രോബയോളജി ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ജീവനില്ലാത്ത എബോള വൈറസില്‍ നിന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരം ഡോസ് എബോള പ്രതിരോധമരുന്ന് കാനഡ, ലോകാരോഗ്യസംഘടനയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത് ഉപയോഗിക്കണോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എബോളയ്‌ക്കെതിരേ ഫലപ്രദമായ, അംഗീകാരമുള്ള യാതൊരുവിധ മരുന്നുകളും നിലവില്‍ വിപണിയിലില്ല. എബോള ബാധിതര്‍ക്ക് നിലവില്‍ നല്‍കുന്നത് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകളാണ്. വിവിധ രാജ്യങ്ങളിലായി 4000 പേരാണ് എബോള ബാധിച്ച് മരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :