കാനഡ പാര്‍ലമെന്റ് ആക്രമണം: അക്രമി കൊല്ലപ്പെട്ടു

  കാനഡ പാര്‍ലമെന്റ് ആക്രമണം , ബറാക് ഒബാമ , കാനഡ
ഒട്ടാവ| jibin| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (11:00 IST)
കാനഡയില്‍ പാര്‍ലമെന്റിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. അക്രമിയുടെ വെടിയേറ്റ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൈക്കല്‍ സെഹഫ് ബിബൂ എന്ന മുപ്പത്തിരണ്ടുകാരനാണ് അക്രമിയെന്ന് കനേഡിയന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

പ്രാദേശിക സമയം രാവിലെ പത്തുമണിക്കാണ് അക്രമി യുദ്ധ സ്മാരകത്തിന് മുന്നിലെ സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു വീഴ്ത്തിയ ശേഷം പാര്‍ലമെന്റിലേക്ക് കടന്നത്. ഈ സമയം പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ മന്ത്രിസഭായോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും സൈന്യം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയ ശേഷം. പൊലീസിന്റെയും സൈനികരുടെയും വലിയൊരു സംഘം അക്രമിയെ നേരിടുന്നതിനായി പാര്‍ലമെന്റിലേക്ക് കയറി. തുടർന്ന് നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. അക്രമിക്ക് നേരെ മുപ്പതോളം പ്രാവശ്യം സുരക്ഷ സംഘം വെടിവെക്കുകയായിരുന്നു.

ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് അപലപിച്ചു. അന്വേഷണത്തിനായി കാനഡയ്ക്ക് എല്ലാ പിന്തുണയും ഒബാമ വാഗ്ദാനം ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ആക്രമണത്തില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് കാനഡയ്ക്ക് തീവ്രവാദാക്രമണ ഭീഷണിയുണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :