അക്രമിയെ പേടിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ടോയ്‌ലറ്റില്‍ പതുങ്ങിയിരുന്നു

  കനേഡിയന്‍ പാര്‍ലമെന്റ് , സ്റ്റീഫന്‍ ഹാര്‍പര്‍ , പ്രധാനമന്ത്രി , ഒട്ടാവ
ഒട്ടാവ| jibin| Last Updated: ശനി, 25 ഒക്‌ടോബര്‍ 2014 (17:37 IST)

കഴിഞ്ഞ ദിവസം കനേഡിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ അക്രമി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സമയത്ത് കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍
ടോയ്ലറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റിലേറെയാണ് പ്രധാനമന്ത്രി ടോയ്ലറ്റില്‍ ചെലവഴിച്ചത്.

കഴിഞ്ഞ ദിവസം തോക്കുധാരിയായ അക്രമി ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്ന ശേഷം പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പാഞ്ഞെത്തിയത്. ഈ സമയം പ്രധാനമന്ത്രിയും അംഗങ്ങളും മന്ദിരത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ കയറിയ അക്രമി വെടിയുതിര്‍ത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വധിക്കുകയായിരുന്നു. ഈ സമയങ്ങളില്‍ മന്ദിരത്തിലെ ടോയ്ലറ്റില്‍ ഒളിച്ചിരുന്ന പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ഇടയ്ക്ക് വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും സഹപ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. വെടിവെപ്പ് കഴിഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്.

അതിനിടെ, പ്രധാനമന്ത്രിയെ കാണാനില്ലെന്ന വിവരം പരന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം പരിഭ്രാന്തിയിലായിരുന്നു. പാര്‍ലമെന്റ് സമുച്ചയം, യുദ്ധസ്മാരകം, അടുത്തുള്ള കച്ചവടകേന്ദ്രം എന്നിവിടങ്ങളിലായി 30 റൌണ്ടാണ് അക്രമി വെടിവെപ്പ് നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :