ആണവ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണ്: ഇറാന്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (10:06 IST)
PRO
ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ വാര്‍ഷികയോഗത്തിലാണ് അദ്ദേഹം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചിപ്പിച്ചത്.

പ്രസിഡന്‍റായി കഴിഞ്ഞ മാസം ചുമതലയേറ്റ റൂഹാനി അന്താരാഷ്ട്ര സമൂഹമായി മികച്ച ബന്ധം പുലര്‍ത്താനുള്ള സന്നദ്ധത വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുമായി അദ്ദേഹം നടത്തുമെന്ന് പ്രതീക്ഷിച്ച കൂടിക്കാഴ്ച നടന്നില്ല. യുഎസ് പ്രസിഡന്‍റുമായുള്ള ചര്‍ച്ചയ്ക്ക് വേണ്ട മുന്നൊരുക്കം നടന്നിട്ടില്ലെന്ന കാരണം പറഞ്ഞാണ് ഒബാമയുടെ ക്ഷണം അദ്ദേഹം നിരസിച്ചത്.

റൂഹാനിയുടെ പൊതുസഭ പ്രസംഗത്തെ സ്വാഗതം ചെയ്ത ഒബാമ, വിദേശ സെക്രട്ടറി ജോണ്‍കെറി ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കുള്ള യു.എസ്. നിര്‍ദേശം 'സങ്കീര്‍ണം' എന്നു പറഞ്ഞ് ഇറാന്‍ തള്ളുകയായിരുന്നു. ഇരുരാജ്യങ്ങളും മന്ത്രിതല-ഉദ്യോഗസ്ഥ ചര്‍ച്ച നടത്തിയേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :