ക്ഷുദ്രഗ്രഹങ്ങളില്‍ പരിശോധന നടത്താനും അവയെ ഭൂമിയിലേക്ക് വലിച്ചടുപ്പിച്ച് സൗകര്യപ്രദമായ ഭ്രമണ പഥത്തിലെത്തിക്കാനുമുള്ള പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ നാസ പ്രഖ്യാപിച്ചു.
വൈസ് എന്ന പര്യവേഷണ വാഹനം ഉപയോഗിച്ച് ചെറുകിട ഇടത്തരം ക്ഷുദ്രഗ്രഹങ്ങളെ വലയിലാക്കാനുള്ളതാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ ഭൂമിയില്‍ വന്നിടിച്ച് അപകടമുണ്ടാക്കാതിരിക്കാനും ധാതുനിക്ഷേപം ഖനനം ചെയ്യാനും പദ്ധതിയിലൂടെ കഴിയുമെന്നതാണ് പദ്ധതി.
അമേരിക്കയുടെ അടുത്ത വർഷത്തെ ബജറ്റില്‍ ഈ പദ്ധതിക്ക് പണം നല്‍കണമെന്ന ശുപാര്‍ശ നാസ സമര്‍പ്പിച്ചിട്ടുണ്ടത്രെ. നാസയുടെ പദ്ധതിയോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അത്ര സന്തോഷമല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അപകടം പിടിച്ച ക്ഷുദ്രഗ്രഹങ്ങളെ ഭൂമിക്കു സമീപത്തേയ്ക്ക് വലിച്ചടുപ്പിച്ച് എന്തിനാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.