ചരിത്രത്തിന്റെ മുഖം മാറ്റുന്ന ആക്രമണം അല്‍ഖ്വെയ്ദ പദ്ധതിയിട്ടിരുന്നു; യെമന്‍ പ്രസിഡന്റ്

സനാന| WEBDUNIA|
'
PRO
ചരിത്രത്തിന്റെ മുഖംമാറ്റുന്ന' ആക്രമണം നടത്തുമെന്ന് അറേബ്യന്‍ മേഖലയിലുള്ള പ്രമുഖ അല്‍ഖ്വെയ്ദ നേതാവ് ഫോണിലൂടെ പ്രതിജ്ഞയെടുത്തിരുന്നതായി യെമന്‍ പ്രസിഡന്‍റ്. ഇതു മൂലം ഈമാസം ആദ്യം പശ്ചിമേഷ്യയില്‍ നയതന്ത്രമന്ത്രാലയങ്ങള്‍ അടച്ചിടാന്‍ ഇടയാക്കിയതായും റിപ്പോര്‍ട്ടുകള്‍.

അല്‍ഖ്വെയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുമായി അല്‍ഖ്വെയ്ദയുടെ അറേബ്യന്‍തലവനായ നാസര്‍ വുഹൈഷി ജൂലായ് 29ന് നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് പ്രതിജ്ഞയെടുത്തതെന്ന് പ്രസിഡന്‍റ് അബ്ദ് റബു മന്‍സൂര്‍ ഹാദി വ്യക്തമാക്കിയത്.

യെമനിലെ മാരി പ്രവിശ്യയില്‍ 20 അല്‍ഖ്വെയ്ദ നേതാക്കള്‍ യോഗം ചേര്‍ന്നപ്പോഴാണ് ഫോണ്‍സംഭാഷണം നടന്നത്. അമേരിക്കന്‍ അധികൃതരാണ് ഫോണ്‍ ചോര്‍ത്തി അദ്ദേഹത്തെ അറിയിച്ചത്. വിവരത്തെ തുടര്‍ന്ന് ഏഴ് ടണ്ണോളം സ്‌ഫോടകവസ്തുക്കളുമായി രണ്ട് കാറുകള്‍ യെമനില്‍ സുരക്ഷാസേന കണ്ടെത്തിയിരുന്നതായും ഹാദി പറഞ്ഞു.

സംഭവത്തിനു പിന്നിലുണ്ടായിരുന്നവരെ അറസ്റ്റുചെയ്തതായും യെമന്‍ പ്രസിഡന്‍റ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :