സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ പദ്ധതി രൂപികരിക്കുന്നു
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 23 ഓഗസ്റ്റ് 2013 (10:36 IST)
PRO
സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഈടാക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തെത്തി. രാജ്യത്തെ 10 കോടിയിലധികം വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 35 ശതമാനം ആദായനികുതി ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ സ്വത്ത് നികുതിയുടെ പരിധി 15 ലക്ഷത്തില്‍ നിന്നും 50 കോടിയായി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. ആദായനികുതി ഏര്‍പ്പെടുത്തുന്ന ഘടനയില്‍ പൂര്‍ണമായും മാറ്റം വരുത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.