അമേരിക്ക മാതൃകയാക്കേണ്ടത് ചൈനയെ: ഇന്ദ്രനൂയി

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
വ്യാവസായിക വളര്‍ച്ചയില്‍ കുതിച്ചുചാട്ടം സാധ്യമാകണമെങ്കില്‍ അമേരിക്ക മാതൃകയാക്കേണ്ടത് കമ്യൂണിസ്റ്റ് രാജ്യമായ ചൈനയെ ആണെന്ന് പെപ്സി കമ്പനിയുടെ മേധാവിയും ഇന്ത്യന്‍ വംശജയുമായ ഇന്ദ്രാനൂയി. അമേരിക്കന്‍ എക്കോണമിയെ ‘റി‌ഇന്‍‌ഡസ്ട്രിയലൈസ്’ ചെയ്യേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തെ പറ്റി സി‌എന്‍‌എന്‍ ചാനലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രനൂയി. താല്‍‌ക്കാലിക നടപടികളല്ല, പകരം അമ്പത് തൊട്ട് നൂറ് വര്‍ഷത്തേക്കുള്ള ‘കൃത്യമായ പദ്ധതികളാണ്’ (ബ്ലൂപ്രിന്റ്) അമേരിക്കയുടെ എക്കോണമിക്ക് ആവശ്യമെന്നും ഇന്ദ്രാനൂയി പറഞ്ഞു.

“അമേരിക്കയുടെ എക്കോണമി ശരിയാക്കിയെടുക്കാന്‍ ആദ്യം വേണ്ടത് ഒരു ബ്ലൂപ്രിന്റാണ്. ചരിത്രത്തില്‍ എപ്പോഴെങ്കിലും അത്തരമൊരു ബ്ലൂപ്രിന്റ് നാം തയ്യാറാക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. നമുക്ക് ആവശ്യം താല്‍‌ക്കാലിക നടപടികളല്ല, പകരം അമ്പത് തൊട്ട് നൂറ് വര്‍ഷത്തേക്കുള്ള ബ്ലൂപ്രിന്റാണ്. ചെയ്തതുപോലെ ഒരു ബ്ലൂപ്രിന്റ്. ഇത്തരമൊരു ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ രണ്ട് വര്‍ഷമെങ്കിലും ആകും.”

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമാക്രാറ്റിക്ക് പാര്‍ട്ടിയും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് അമേരിക്കയെന്ന രാജ്യത്തെ പറ്റി ‘സീരിയസ്’ ആയി ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇന്ദ്രാനൂയി പറയുകയുണ്ടായി. മുതലാളിത്ത വഴിയില്‍ സഞ്ചരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മള്‍‌ട്ടിനാഷണല്‍ കമ്പനികളില്‍ ഒന്നിന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന ഇന്ദ്രാനൂയി, കമ്യൂണിസ്റ്റ് രാജ്യമായ ചൈനയെ വാനോളം പ്രശംസിച്ചത് അമേരിക്കന്‍ ബുദ്ധിജീവികളുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :