പെപ്സി സോഫിയയെ മെലിയിപ്പിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
പെപ്സി കമ്പനിയുടെ പുതിയ പരസ്യത്തിന് വേണ്ട് നടി സോഫിയ വെര്‍ഗറ തടികുറച്ചോയെന്ന് തെറ്റിദ്ധരിക്കേണ്ട. തങ്ങളുടെ ഡയറ്റ് സോഡയുടെ പരസ്യത്തിന് വേണ്ടി ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ നടിയെ ‘സ്ലിം’ആക്കിയിരിക്കുകയാണ് പെപ്സി.

സ്വതവേ തടിയുള്ള 38കാരിയായ നടിയുടെ മുഖവും ശരീര ഭാഗങ്ങളുമെല്ലാം പരസ്യത്തില്‍ നന്നായി മെലിയിപ്പിച്ചിരിക്കുകയാണ്. ഒരു പ്രത്യേക രീതിയില്‍ നിഴല്‍ ഉപയോഗിച്ചാണ് ശാരീരത്തിന്റെ വലിപ്പം കുറഞ്ഞതായി കാണിച്ചിരിക്കുന്നത്.

പരസ്യങ്ങള്‍ക്ക് മോഡലാവുന്ന നടിമാരെ കൃത്രിമമായി മെലിയിപ്പിക്കുന്നത് ആഗോള കമ്പനികള്‍ പതിവാക്കിയിരിക്കുകയാണ്. ഈ വിപണനതന്ത്രം വന്‍ എതിര്‍പ്പ് ക്ഷണിച്ച് വരുത്തുന്നുമുണ്ട്. വനിതാ മാസികകളും ചില സംഘടനകളുമൊക്കെ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. പെപ്സി ചിന്താശൂന്യമായ നിലപാടും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് ഇതിലൂടെ വെളിവാകുന്നതെന്നാണ് ആരോപണം.

എന്നാല്‍ ഇതിനുമുണ്ട് പെപ്സിക്ക് വിശദീകരണം. ഡിസൈനിംഗില്‍ ലോകത്തിന് തന്നെ മാതൃകയായാണ് ആകര്‍ഷകമായ പുതിയ ക്യാന്‍ ഞങ്ങള്‍ പുറത്തിറക്കാന്‍ പോകുന്നത്. അതിന് ഇത്തരം പരീക്ഷണങ്ങള്‍ ആവശ്യമാണെന്നാണ് പെസ്പിയുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :