വേനല്‍ക്കാലം വരവായതോടെ ശീതളപാനീയ കമ്പനികള്‍ ഉല്‍പന്നങ്ങള്‍ക്ക് താരമൂല്യമുള്ള ബ്രാന്‍ഡ് അംബാസിഡര്‍മാരെ തേടുകയായി. ബോളിവുഡിലെ ‘മോസ്റ്റ് ഡിമാന്‍ഡഡ്’ താരമായ കത്രീന കൈഫാണ് പെപ്സിയുടെ ‘മാംഗോ സ്ലൈസ്’ എന്ന പാനീയത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. മുമ്പും കത്രീന തന്നെയായിരുന്നു സ്ലൈസിന്റെ അംബാസിഡര്‍. കത്രീന പ്രത്യക്ഷപ്പെടുന്ന ‘ആംസൂത്ര’ എന്ന പരസ്യചിത്രം സ്ലൈസിന് വളരെ ‘മൈലേജ്’ ഉണ്ടാക്കിക്കൊടുത്തിരുന്നു.
വേനലിനെ വരവേല്‍ക്കാനായി ഇത്തവണയും ‘ആംസൂത്ര’ പരസ്യചിത്രം അവതരിപ്പിക്കാനിരിക്കുകയാണ് പെപ്സിക്കോ. തായ്‌ലന്റിലെ മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ആംസൂത്ര ചിത്രീകരിച്ചിരിക്കുന്നത്. ഇതില്‍ മാമ്പഴസത്തിന്റെ മഞ്ഞനിറമുള്ള വസ്ത്രം ധരിച്ചാണ് കത്രീന കൈഫ് പ്രത്യക്ഷപ്പെടുക. ഫെബ്രുവരി 19-ന് ഈ പരസ്യക്ലിപ്പ് ടിവിയും നെറ്റിലും പ്രത്യക്ഷപ്പെടും.
മുംബൈയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈന്‍ കമ്പനിയായ ‘ഫല്‍ഗുനി ആന്‍ഡ് ഷെയിന്‍ പീകോക്ക്’ ആണ് ഈ പരസ്യചിത്രത്തില്‍ കത്രീന ധരിച്ചിരിക്കുന്ന വസ്ത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്, ബ്രിട്ട്‌നി സ്പിയേഴ്സ്, മഡോണ, ഫ്രെഗി തുടങ്ങിയ പ്രശസ്തര്‍ക്ക് വസ്ത്രം രൂപകല്‍പന ചെയ്തിട്ടുള്ള കമ്പനിയാണിത്.
രാജ്യത്തെ ഒന്നര ദശലക്ഷം ജനങ്ങള്‍ക്കു മാംഗോ സ്ലൈസ് നേരിട്ടെത്തിക്കാന്‍ മാംഗോ ലോഞ്ചുകള്‍ ആരംഭിക്കും. സ്ലൈസ് 200 എംഎല്‍ വില 9-10 രൂപ, 250 എംഎല്‍ വില 12 രൂപ. കുപ്പികളില്‍ 500 എംഎല്‍ വില 28 രൂപ. 1.2 ലിറ്റര്‍ പെറ്റ് ബോട്ടിലുകളില്‍ വില 50 രൂപ. 200 എഎല്‍ ടെട്രാ പായ്ക്കിലും സ്ലൈസ് (വില 12രൂപ) ലഭിക്കും.