ഫസലുര്‍ റഹ്‌മാന് നേരെ വീണ്ടും വധശ്രമം

ഇസ്‌ലാമാബാദ്‌| WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ ജമാഅത്ത്‌ ഉലമ ഇ ഇസ്ലാം തലവന്‍ മൗലാന ഫസലുര്‍ റഹ്‌മാന്‌(57) നേരെ തുടര്‍ച്ചയായി രണ്ടാം ദിവസവും വധശ്രമമുണ്ടായി. സംഭവത്തില്‍ നിന്ന് അദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

റഹ്മാന്റെ അനുയായികളാണ് കൊല്ലപ്പെട്ടവരിലേറെയും. വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്‌തൂണ്‍ഖവ പ്രവിശ്യയിലെ ചര്‍സാദ നഗരത്തിലാണ്‌ സംഭവം‌. ഇതിന് തൊട്ടടുത്ത പ്രദേശത്തുവച്ചാണ് ബുധനാഴ്ച അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു.

എന്നാല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :