ബെയ്ജിങ്|
WEBDUNIA|
Last Modified ബുധന്‍, 4 സെപ്റ്റംബര്‍ 2013 (10:43 IST)
PRO
PRO
അഞ്ച് വയസ്സുകാരന് ഒറ്റയ്ക്ക് വിമാനം പറത്തി റിക്കോര്‍ഡ് ഇട്ടു. അഞ്ചു വയസ്സുകാരന് ഡ്യൂജ്യോയാണ് ഇരട്ട സീറ്റ് വിമാനം പറത്തി അത്ഭുതപ്പെടുത്തിയത്. ഡ്യൂജോ രണ്ടുതവണയായി 47 മിനിറ്റാണ് വിമാനം പറപ്പിച്ചത്.
പൈലറ്റാവാന്‍ ഡ്യൂജോ സ്വകാര്യ ക്ലബ്ബില്‍ പരിശീലനത്തിനായി 20 ദിവസം നീണ്ട പരിശീലനമെ നടത്തിയിരുന്നുള്ളൂ. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനടുത്ത് ഗുവാന്‍ പ്രവിശ്യയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമാണ് ഡ്യൂജ്യോ ഇരട്ട സീറ്റ് വിമാനം പറപ്പിച്ചത്.
നൂറു കിലോ മാത്രം ഭാരമുള്ള ഇരട്ട സീറ്റ് വിമാനത്തില്‍ പരിശീലകന് അടുത്ത സീറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നിര്‍ദേശങ്ങള്‍ മാത്രമെ നല്‍കിയിട്ടുള്ളൂ. ഡ്യൂജോ വിമാനം പറത്തിയത്തിന്റെ വിഡിയോ ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടിട്ടുണ്ട്.
ഡ്യൂജോയുടെ പ്രകടനം ഗിന്നസ് ലോക റെക്കോര്‍ഡ് അധികൃതരെ അറിയിക്കാന്‍ ഒരുങ്ങുകയാണ് ഡ്യൂജോയുടെ പിതാവ് ഹി ലൈഷങ്ങും ക്ലബ് അധികൃതരും.