യെമനിൽ സഖ്യസേനകളുടെ ആക്രമണത്തിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

സനാ| VISHNU N L| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (08:01 IST)

യെമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേനകളുടെ ആക്രമണത്തിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇന്ധന കള്ളക്കടത്തുകാരെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലാണ് ഇവര്‍ മരിച്ചത്. അൽ ഹുദെയ്‌ദ തുറമുഖത്ത് എണ്ണ കടത്തിക്കൊണ്ടുപോകുന്ന ബോട്ടുകൾക്കു നേരെ സഖ്യസേന നടത്തിയ ആക്രമണത്തിലാണു മരണമെന്നു രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ ഏതു സംസ്ഥാനത്തുനിന്നുള്ളവരാണെന്നു വ്യക്തമായിട്ടില്ല.

ഹൂതി വിമതർക്കെതിരെ അറബ് സഖ്യസേന നടത്തി വരുന്ന പോരാട്ടം രൂക്ഷമായിരിക്കുകയാണ്. അൽ ഹുദെയ്ദിലെ ആക്രമണത്തിനു പുറമേ തലസ്ഥാനമായ സനാമേഖലയിൽ ഇന്നലെ അറബ് സേന നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 45 യുഎഇ സൈനികരും 10 സൗദി സൈനികരും അഞ്ച് ബഹ്റൈൻ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് അറബ് സേന ആക്രമണം ശക്തമാക്കിയത്. ഇന്നലെ മാത്രം 20 തവണ അറബ് സേന വ്യോമാക്രമണം നടന്നതായി ഹൂതി വിമതർ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :