മുംബൈ|
VISHNU N L|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (10:22 IST)
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായൻ
ആദേശ് ശ്രീവാസ്തവ (51) അന്തരിച്ചു. കാൻസർ രോഗബാധയെ തുടർന്ന് അന്ധേരിയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹം പുലർച്ചെ 12 മണിയോടെയാണ് മരിച്ചത്. അഞ്ചു വര്‍ഷമായി അര്‍ബുദരോഗബാധിതനായിരുന്നു.
മരണ സമയത്ത് ഭാര്യയും നടിയുമായ വിജേത പണ്ഡിറ്റ്, സഹോദരങ്ങളായ ജിതിൻ, ലളിത് പണ്ഡിറ്റ് എന്നിവർ അടുത്തുണ്ടായിരുന്നു. 2011ലാണ് ആദേശ് കാൻസർ രോഗബാധിനായത്. ഏതാണ്ട് നൂറോളം ഹിന്ദി ചിത്രങ്ങള്‍ക്ക് ആദേശ് സംഗീതം പകര്‍ന്നിട്ടുണ്ട്.
'ഛൽതേ ഛൽതേ', 'ഭഗവാൻ', 'കഭീ ഖുശീ കഭീ ഖം' എന്നീ ചിത്രങ്ങളടക്കം നൂറോളം സിനിമകൾക്ക് സംഗീതം പകർന്നു. അടുത്തിടെ റിലീസ് ചെയ്ത 'വെൽക്കം ബാക്ക്' എന്ന സിനിമയിലാണഅ അദ്ദേഹം അവസാനം സംഗീത സംവിധാനം നിർവഹിച്ചത്. 'സ രി ഗ മ പ' എന്ന റിയാലിറ്റി ഷോയിൽ വിധി കർത്താവായും ആദേശ് എത്തി.
ഇനിയും പുറത്തിറങ്ങാത്ത കന്യാദാനായിരിന്നു അരങ്ങേറ്റ ചിത്രം. ലത മങ്കേഷ്‌കറാണ് ആദ്യ ഗാനം പാടിയതെങ്കിലും ചിത്രം വെളിച്ചം കാണാത്തതിനാല്‍ ഗാനങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടാമത്തെ ചിത്രമായ ജാനെ തമന്നയുടെയും ഗതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍, ആവോ പ്യാര്‍ കരേന്‍ എന്ന ചിത്രത്തിലൂടെ ആദേശ് തന്റെ വരവറിയിച്ചു. ഇതിലെ ഹാത്തോം മേ ആ ഗയ ആദേശിന് വലിയ ആരാധകരെ നേടിക്കൊടുത്തു ബോളിവുഡില്‍. തുടര്‍ന്ന് ഇറങ്ങിയ സല്‍മ പെ ദില്‍ ആഗെ, ശാസ്ത്ര എന്നിവയിലൂടെ ആദേശിന്റെ കീര്‍ത്തി വളര്‍ന്നു.
സംഗീത സംവിധാനം നിര്‍വഹിക്കുന്നതിന് പുറമെ നിരവധി ഗാനങ്ങള്‍ പാടിയിട്ടുമുണ്ട് ആദേശ്. സോന സോന, ഗുസ്തഖിയാന്‍, ഗുര്‍ നാലോ ഇഷ്ഖ് മിത്ത എന്നിവയായിരുന്നു ശ്രദ്ധേയം. ഇരുപത്തിയഞ്ച് ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. ഷക്കീര, അകോണ്‍, ജൂലിയ ഫോര്‍ദാം, വൈക്ലെഫ് ജീന്‍, ഡോമിനിക്ക് മില്ലര്‍, തുടങ്ങിയ ലോകപ്രശസ്ത കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.