പയ്യന്നൂര്‍ ഹക്കീമിന്റെ ദുരൂഹമരണം: സിബിഐക്ക് വിടാന്‍ കോടതി ഉത്തരവ്

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (13:53 IST)
പയ്യന്നൂര്‍ ഹക്കിം വധക്കേസ് അന്വേഷണം സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. ഹക്കിമിന്റെ ഭാര്യ സീനത്തും സമരസമിതിയും ഹക്കിം വധക്കേസിലെ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലന്ന് കാണിച്ചും സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഹൈക്കോടതി വിധി.

കേസ് അന്വേഷണം സി ബി ഐക്ക് വിടേണ്ടതില്ല എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോടതി റദ്ദ് ചെയ്തു.

പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദിലെ ജീവനക്കാരന്‍ ആയിരുന്നു അബ്‌ദുള്‍ ഹക്കീം. 2014 ഫെബ്രുവരി പത്തിനാണ് തെക്കെ മമ്പലം സ്വദേശിയായ ഹക്കിമിന്റെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. എന്നിട്ടും അന്വേഷണത്തില്‍ ഒരാള്‍ പോലും പിടിയിലായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :