ആന്ധ്രപ്രദേശില്‍ ഇടി മിന്നലേറ്റ് ഇരുപത് പേര്‍ മരിച്ചു

   ഇടി മിന്നല്‍ , മരണം , തിരുപ്പതി , ചന്ദ്രബാബു നായിഡു
ഹൈദരാബാദ്| jibin| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (16:04 IST)
ആന്ധ്രപ്രദേശില്‍ ഞായറാഴ്ച ഉണ്ടായ ശക്തമായ മഴയും അതിനെ തുടര്‍ന്നുണ്ടായ ഇടി മിന്നലിലും ഇരുപത് പേര്‍ മരിച്ചു. നെല്ലൂര്‍ ജില്ലയില്‍ ഒരു അച്ഛനും മകനും ഉള്‍പ്പടെ ആറു പേരും കൃഷ്ണ, പ്രകാശം ജില്ലകളില്‍ നാലു പേര്‍ വീതവും ഗുണ്ടൂരില്‍ മൂന്നു പേരും കിഴക്കന്‍ ഗോദാവരി ജില്ലയില്‍ രണ്ടു പേരും അനന്ത്പുര്‍, ശ്രീകാകുളം ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. പ്രകാശം ജില്ലയില്‍ മരിച്ചരെല്ലാം കര്‍ഷകരാണ. പരുത്തിപ്പാടത്ത് ജോലി ചെയ്യുമ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്.

തിരുപ്പതിയില്‍ ഒട്ടേറെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദം മൂലം കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിലാകെ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :