വാഹനാപകടങ്ങളില്‍ 3 മരണം

കോട്ടയം:| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (18:52 IST)
കഴിഞ്ഞ ദിവസം കോട്ടയം കെ.കെ റോഡില്‍ മണര്‍കാട്ടുണ്ടായ രണ്ട് റോഡപകടങ്ങളില്‍ 3 പേര്‍ മരിച്ചു. കളത്തിപ്പടി ഞാറയ്ക്കല്‍ ട്രിനിറ്റി വീട്ടില്‍ സാമുവല്‍ (63), പാമ്പാടി പള്ളിക്കുന്നു വര്‍ഗീസ് (60), വാകത്താനം ഞാലിയകുഴി പുളിഞ്ചോട്ടില്‍ ബിനോയി (45) എന്നിവരാണു മരിച്ചത്.

സാമുവലും സുഹൃത്ത് വര്‍ഗീസും ജീപ്പില്‍ വീട്ടിലേക്ക് പോകുന്നവഴി എതിരെ മണര്‍കാട്ടുനിന്നു വന്ന സ്കോര്‍പ്പിയോയുമായി കൂട്ടിയിടിച്ചാണു ദുരന്തമുണ്ടായത്. അതേ സമയം അപകടത്തില്‍ പെട്ടവരുമായി പോയ ജീപ്പ് താന്നിക്കല്‍ കുടിയില്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിറ്റിച്ചാണു പുളിഞ്ചോട്ടില്‍ ബിനോയ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :