ഫോക്‌സ് വാഗണ്‍ പ്രതിസന്ധി; ജര്‍മനി കടക്കെണിയിലേക്ക്; യൂറോപ്പ് ആശങ്കയില്‍

ഫ്രാങ്ക്ഫര്‍ട്ട്| VISHNU N L| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (15:54 IST)
വാഹന മലിനീകരണവുമായി ബന്ധപ്പെട്ട് കൃത്രിമമ്ം കാണിച്ചതായി തെളിഞ്ഞതിനേ തുടര്‍ന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ നേരിട്ട പ്രതിസന്ധി ജര്‍മ്മനിയെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ സമ്പദ്ഘടനയ്ക്ക് ഗ്രീസിന്റെ കടബാധ്യത ഉയര്‍ത്തിയ പ്രതിസന്ധിയേക്കാള്‍ ഗുരുതരമാണ് ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ട വിവാദമെന്നാണ് വിലയിരുത്തല്‍.

ജര്‍മ്മനിയുടെ ഏറ്റവും വലിയ തൊഴില്‍ ദാതാവാണ് ഫോക്സ്‌വാഗണ്‍.
2,70,000ത്തിലേറെ പേരാണ് കമ്പനിയില്‍ ജര്‍മ്മനിയില്‍ മാത്രം ജോലി ചെയ്യുന്നത്. കമ്പനി നേരിടുന്ന പ്രതിസന്ധി ഉത്പാദനത്തേയും വിപണനത്തേയും ബാധിച്ചാല്‍ കൂട്ടപ്പിരിച്ചുവിടലാകും ജര്‍മ്മനിയേ കാത്തിരിക്കുന്നത്. വടക്കനമേരിക്കന്‍ രാജ്യങ്ങളാണ് ഫോക്സ്‌വാഗണിന്റെ പ്രധാന വിപണികള്‍.

ഇവിടങ്ങളിലുണ്ടാകുന്ന തിരിച്ചടി ജര്‍മ്മനിയെ ദൂരവ്യാപകമായി തന്നെ ബാധിക്കും, ജര്‍മ്മനിയുടെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുക യൂറോപ്പിനേ മുഴുവനായുമായിരിക്കും. അമേരിക്കയിലും മറ്റിടങ്ങളിലും ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുന്നതോടൊപ്പം 1800 കോടി ഡോളറെങ്കിലും (ഏകദേശം 1.18 ലക്ഷം കോടി രൂപ)
കമ്പനി പിഴയായി നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇത് കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ മൊത്തം പ്രവര്‍ത്തന ലാഭത്തക്കാള്‍ കൂടുതലാണ്.

കൂനിന്മേല്‍ കുരുവെന്നതുപോലെ ഫോക്സ്‌വാഗണിന്റെ ഓഹരി വില മൂന്നിലൊന്നായി ഇടിയുകയും ചെയ്തു. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയേ ആശങ്കയോടെയാണ് ജര്‍മ്മനി നോക്കിക്കാണുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പ്രതിസന്ധിയിലാകാന്‍ കാരണം പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി കണ്ടെത്തിയതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :