യൂറോപ്പിലെ ഓരൊ ഇടവകകളും ഓരോ അഭയാർത്ഥി കുടുംബത്തെ ഏറ്റെടുക്കണമെന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി| VISHNU N L| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (08:45 IST)
യൂറോപ്പിലെ എല്ലാ കത്തോലിക്കാ ഇടവകകളും ഓരോ അഭയാർത്ഥി കുടുംബത്തെ ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തു. ഓരോ മത കൂട്ടായ്‌മകളും മഠങ്ങളും ദേവാലയങ്ങളും ഇത്തരത്തിൽ പ്രവർത്തിക്കണം. കുടുംബങ്ങളെ ഏറ്റെടുത്ത് വത്തിക്കാനിലെ രണ്ട് ഇടവകകൾ മാതൃകയാകുമെന്നും പാപ്പ പറഞ്ഞു.

റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ഞായറാഴ്ച പ്രാർത്ഥനയിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധത്തിന്റേയും വിശപ്പിന്റേയും ഇരകളായി കിടപ്പാടവും പുതിയ ജീവിതവും കൊതിയ്ക്കുന്ന ആയിരക്കണക്കിന് പേർക്ക് സ്ഥിരമായ പ്രതീക്ഷ നൽകാനാകണം.

അന്ധനേയും കുരുടനേയും സുഖപ്പെടുത്തിയ കർത്താവിന്റെ കഥ പറഞ്ഞ പാപ്പ,​ നമ്മളുടെ ബധിരത്വവും സ്വയം ഉൾവലിയുന്ന നിശബ്ദതയും ഇല്ലാതാക്കണമെന്നും ആഹ്വാനം ചെയ്തു. അടഞ്ഞ ജീവിതം നയിക്കുന്നവരിൽ ഒന്നും ചെയ്യാൻ ദൈവത്തിനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :