കെയ്‌റോ|
VISHNU N L|
Last Updated:
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (11:43 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെയ്മ്, മറ്റ് വിമത സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ മൂലം സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ഇടമുറിയാതെ തുടരുന്നു. അതിനിടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൊടുംപാപമാണെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തി. കുരിശിന്റെ നാട് ഭരിക്കുന്നത് അന്തസില്ലാത്തവരും നിരീശ്വരവാദികളുമാണെന്നാണ് ഐഎസ് പറയുന്നത്.
തങ്ങളുടെ പ്രസിദ്ധീകരണമായ ദബീഖ് എന്ന ഓണ്‍ലൈന്‍ മാഗസിന്റെ പുതിയ ലക്കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇസ്‌ലാമിന്റെ ജന്മനാടിനെ ഉപേക്ഷിക്കുന്നതിലെ ആപത്ത് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കവര്‍ ചിത്രമായി നല്‍കിയിരിക്കുന്നത് പലായനത്തിനിടെ കടലില്‍ മുങ്ങി മരിച്ച സിറിയന്‍ കുഞ്ഞ് ഐലാന്‍ കുര്‍ദിയുടെ ചിത്രമാണ്.
ലേഖനത്തില്‍
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ എത്തുന്ന അഭയാര്‍ഥികള്‍ ലൈംഗിക ചൂഷണത്തിനും മദ്യത്തിനും മയക്കുമരുന്നിനും ഇരകളാകുമെന്നും ഐഎസ് ഖിലാഫത്ത് ഉപേക്ഷിക്കുന്നത് മക്കള്‍ക്കും ചെറുമക്കള്‍ക്കും ക്രൈസ്തവതയിലേക്കുള്ള വാതില്‍ തുറക്കലാണെന്നും ചൂണ്ടിക്കാണിക്കുന്നു. കടലിലൂടെയുള്ള പാലായനത്തിനിടെ തുര്‍ക്കിയിലെ ബീച്ചില്‍ കമിഴ്ന്നു കിടക്കുന്ന ഐലാന്‍ കുര്‍ദിയുടെ ചിത്രമാണ് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം ലോക ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ അഭയാര്‍ഥികള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ തുറന്നിടുകയായിരുന്നു.