വൈറ്റ് ഹൌസിന് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം

വാഷിംഗ്ടണ്‍| Last Modified ശനി, 24 മെയ് 2014 (15:22 IST)
വൈറ്റ് ഹൌസിന് മുന്‍പില്‍ നഗ്നനായി നടന്ന യുവാവിനെ യുഎസ് സീക്രട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മൈക്കല്‍ ബെച്ചാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3മണിയോടെ വൈറ്റ്‌ഹൌസിന് മുന്‍പിലെത്തിയ മൈക്കല്‍ വിവസ്ത്രനായി ഒരു മിനിറ്റോളം ഗേറ്റിനു മുന്‍പില്‍ നടന്നു. കൂടാതെ ഗേറ്റിനു കാവല്‍ നില്‍ക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് സീക്രട്ട് സര്‍വ്വീസിലെ പൊലീസ് ഉദ്യോഗസ്ഥര്‍ മൈക്കലെ കീഴടക്കി. പൊതുസ്ഥലത്ത് മര്യാദയില്ലാതെ പെരുമാറിയതിനും ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചതിനും കേസ് റജിസ്ട്രര്‍ ചെയ്തു. ഒബാമ വൈറ്റ് ഹൌസില്‍ ഉള്ളപ്പോഴാണ് യുവാവിന്റെ നഗ്ന പ്രദര്‍ദനം അരങ്ങേറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :