ന്യൂഡല്‍ഹി|
webdunia|
Last Modified തിങ്കള്‍, 5 മെയ് 2014 (15:24 IST)
ബോളിവുഡില്‍ സ്വയം സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിക്കപ്പെടുന്ന നടനാണ്(ഒരു സിനിമയില്‍ അഭിനയിച്ചു) കമല്‍ ആര്‍ ഖാന്‍. സിനിമകള്‍ തനിക്ക് വഴങ്ങില്ല എന്ന് മനസിലാക്കിയ കെആര്‍കെ ബോളിവുഡ് താരങ്ങള്‍ക്കെതിരെ അനാവശ്യ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച് മാധ്യമ ശ്രദ്ധനേടുകയാണ്.
ഇപ്പോള്‍ കെആര്‍കെയുടെ ഏറ്റവും പുതിയ ഇര വേറെ ആരുമല്ല, പോണ്‍സ്റ്റാറില്‍ നിന്നും ബോളിവുഡ് സുന്ദരിയായ സണ്ണി ലിയോണ്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ വിവാഹത്തിന് സണ്ണി ലിയോണിന്റെ നഗ്ന നൃത്തം കോണ്‍ഗ്രസ് സംഘടിപ്പിച്ചാല്‍ പാര്‍ട്ടി ഫണ്ടായി ഒരു കോടി രൂപ തരാമെന്നാണ് കെആര്‍കെ അഭിപ്രായപ്പെട്ടത്.
എന്തായാലും പോണ്‍ സിനിമ ഉപേക്ഷിച്ച് ബോളിവുഡില്‍ തിളങ്ങാന്‍ പോകുന്ന സണ്ണി ലിയോണ് ഇത് വല്ലാത്ത ദു:ഖമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് സണ്ണി ലിയോണ്‍ തന്റെ വക്കീല്‍ വഴി കെആര്‍കെക്ക് എതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
എന്നാല്‍ കെആര്‍കെ ഇത് അത്രവലിയ കാര്യമായി എടുത്തിട്ടില്ല, കാരണം ഇത് ആദ്യത്തെ കേസല്ല.