ഇന്റര്‍നെറ്റിലൂടെ ലൈംഗികസേവനം: പിന്നെ നഗ്നചിത്രങ്ങള്‍ കാട്ടി പണം തട്ടിപ്പ്

മനില| webdunia| Last Updated: ശനി, 3 മെയ് 2014 (09:38 IST)
ഇന്റര്‍നെറ്റിലൂടെ ലൈംഗികസേവനങ്ങള്‍ നല്‍കുകയും ശേഷം നഗ്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ 12 പേരാണ് ഫിലിപ്പീന്‍സ് പൊലീസിന്റെ പിടിയിലായത്‍.

വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആളുകളുമായി പരിചയം സ്ഥാപിക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുക. പിന്നീട് ഇന്റര്‍നെറ്റ് വഴി ലൈംഗിക സേവനങ്ങള്‍ നല്‍കുകയും അത് റെക്കോഡ് ചെയ്തശേഷം ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

ഇന്‍ഡൊനീഷ്യ, സിംഗപ്പൂര്‍, യു.എസ്., ഓസ്ട്രേലിയ, സ്‌കോട്ട്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് കെണിയില്‍ അകപ്പെട്ടത്. ലോകത്തുടനീളമുള്ള നൂറുകണക്കിന് പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഭീഷണി സഹിക്കാതെ സ്‌കോട്ട്‌ലന്‍ഡില്‍ 17 വയസ്സുകാരന്‍ ആത്മഹത്യചെയ്ത സംഭവവും അടുത്തിടെ ഉണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് ഈ ആഴ്ച മാത്രം 58 പേര്‍ ഫിലിപ്പീന്‍സില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ഇന്റര്‍പോളിന്റെ സൈബര്‍ ക്രൈം മേധാവി സഞ്ജയ് വീരമണി അറിയിച്ചു. മൂന്നുംനാലും വട്ടം പണം നല്‍കി സഹികെട്ടപ്പോഴാണ് പലരും പരാതിയുമായി പോലീസിനെ സമീപിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :