അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയെ പോലെയല്ല, പാകിസ്ഥാനിലെ എണ്ണ പെട്ടെന്ന് തീരും: പാകിസ്ഥാന് പെട്രോളിയം മന്ത്രി
- ഉപരോധം അംഗീകരിക്കാനാകില്ല, ഇറാന്റെ ക്ഷമ ഇതുവരെ ലോകം കണ്ടു: മുന്നറിയിപ്പുമായി ഇറാന് പ്രസിഡന്റ്
- ഇനി ക്ഷമിക്കില്ല, ഞങ്ങൾ കടുത്ത തീരുമാനമെടുക്കും, യുദ്ധം തന്നെയാണ് ഈ നാവിക ഉപരോധവും: അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ
- ഉപരോധം നീളുന്നു, കുതിച്ച് ക്രൂഡ് വില: ബാരലിന് 125 ഡോളർ പിന്നിട്ടു, ഇന്ത്യയിലും ആഘാതമുണ്ടാകും
- ഇറാനെ ലോക്കാക്കിയ യുഎസിനെ മറികടന്ന് പാകിസ്ഥാൻ, കര- കടൽ വ്യാപാര റൂട്ടുകൾ ഇറാനായി തുറന്നു
ആണവ വിഷയത്തില്‍ ഭേദഗതി നിര്‍ദ്ദേശവുമായി അമേരിക്ക; ഉപാധികള്‍ പാക്കിസ്ഥാന് വഴി നല്കി ഇറാന്
ഇറാന് ആണവ വിഷയത്തില്‍ ഭേദഗതി നിര്‍ദ്ദേശവുമായി അമേരിക്ക. അമേരിക്കയും ഇറാനും പരസ്പരം നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിച്ച് ശാശ്വത സമാധാനമാണ് ലക്ഷ്യമെന്നാണ് ഇറാന് പറയുന്നത്. നേരത്തേ ഇറാന്റെ ഉപാധികള്‍ അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. ചര്‍ച്ചകള്‍ നിലനിര്‍ത്താന്‍ അമേരിക്ക ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചര്‍ച്ചകളില്‍ തീരുമാനമാകും വരെ യുറേനിയം ശേഖരം സ്ഥലത്തുനിന്ന് മാറ്റരുതെന്നും ആക്രമണം നടന്ന ആണവകേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം തുടരരുതെന്നുമാണ് അമേരിക്കയുടെ നിര്‍ദ്ദേശം. അതേസമയം അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് 2026ലെ ഫിഫ ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്കി. ഇറാന് തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ തന്നെ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ജിയാനി പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ, ജിയാനി എന്റെ സുഹൃത്താണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നു. ട്രംപ് വ്യാഴാഴ്ച പറഞ്ഞു. യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ഇനി കളിക്കണമോ വേണ്ടയോ എന്നുള്ളത് ഇറാന്റെ തീരുമാനമാണ്.