അഭിറാം മനോഹർ|
Last Modified ശനി, 7 നവംബര്‍ 2020 (07:46 IST)
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ
ജോ ബൈഡൻ വിജയത്തിനോടടുക്ക്കുമ്പോളും വിട്ടു നൽകാതെ എതിർ സ്ഥാനാർത്ഥിയും നിലവിലെ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. നാലാം ദിനവും വോട്ടെണ്ണൽ തുടരുമ്പോൾ ഭൂരിപക്ഷം ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് ജോ ബൈഡൻ.
അതേസമയം ബൈഡൻ ജയിച്ചുവെന്ന് കരുതേണ്ടെന്നും നിയമയുദ്ധം തുടങ്ങാൻ ഇരിക്കുന്നതേയുള്ളുവെന്നുംനിയമവിരുദ്ധ വോട്ടുകള്‍ കണക്കിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പരാമർശങ്ങളെ തുടർന്ന് ജോ ബൈഡന്റെ സുരക്ഷാ യു എസ് ഏജന്‍സികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ബൈഡന്റെ വീടിന് മുകളില്‍ വിമാനം പറക്കുന്നത് വിലക്കിയിരുന്നു.
നിലവിൽ അലാസ്‌കയും നോർത്ത് കാരലിനയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബൈഡൻ ലീഡ് തുടരുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരത്തില്‍ അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചു. അതേസമയം റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ ട്രംപിനെതിരെ അതൃപ്‌തി പ്രകടിപ്പിച്ച് നിരവധി നേതാക്കാൾ രംഗത്തെത്തി.