1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. American election update

ചില്‍ ഡൊണാള്‍ഡ് ചില്‍: വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തെ പരിഹസിച്ച് ഗ്രെറ്റ

America
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെ പരിഹസിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. നേരത്തെ ഇതേപോലെ ട്രംപ് ഗ്രെറ്റയെ പരിഹസിച്ചിരുന്നു. ആദ്യം സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കുവെന്നാണ് ട്രംപ് അന്നു പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഗ്രേറ്റയെ ടൈംസ് മാഗസിന്‍ പേഴ്‌സണായി തിരുഞ്ഞെടുത്ത സമയത്തായിരുന്നു അത്. 
 
സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കു, എന്നിട്ട് സുഹൃത്തിനൊപ്പം ഒരു സിനിമ കാണാന്‍ പോകൂ, ചില്‍ ഡൊണാള്‍ഡ് ചില്‍- എന്നായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. 
അടുത്ത ലേഖനം
ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് റെയ്ഡ്, അഞ്ച് കോടി പിടിച്ചെടുത്തു, വിദേശ സഹായമെത്തിയത് 6,000 കോടി