തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിൽ: ഡിസംബർ 8, 10, 14, വോട്ടെണ്ണൽ 16ന്

അഭിറാം മനോഹർ| Last Modified വെള്ളി, 6 നവം‌ബര്‍ 2020 (17:25 IST)
സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്താൻ തീരുമാനം. ഒന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ എട്ടിന് തിരുവനന്തപുരം,കൊല്ല,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിൽ ഡിസംബർ 10ന് എറണാകുളം,കോട്ടയം,തൃശൂർ,പാലക്കാട്,വയനാട് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടം. ഡിസംബർ 14ന് കാസർകോട്,കണ്ണൂർ,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ മൂന്നാം ഘട്ട വോട്ടെടുപ്പും നടക്കും.

രാവിലെ ഏഴ് മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും പോസ്റ്റൽ വോട്ടിന് സൗകര്യമുണ്ടാകും. അടുത്ത ചൊവ്വാഴ്‌ച്ച പുതുക്കിയ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :