വോട്ടെണ്ണൽ നിർത്താൻ ആവശ്യപ്പെട്ടുള്ള ട്രംപിന്റെ ഹർജികൾ കോടതി തള്ളി, ബൈഡൻ വിജയത്തിലേക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 6 നവം‌ബര്‍ 2020 (13:10 IST)
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ലീഡ് നില ഉയർത്തി ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. വോട്ടെണ്ണൽ കൂടുതൽ പുരോഗമിക്കും തോറും ബൈഡന് അനുകൂലമായി കണക്കുകൾ മാറുകയാണ്. പരാജയസാധ്യത സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പിൽകൃത്രിമം നടത്തിയെന്ന ആരോപണം ട്രംപ് ആവർത്തിക്കുകയാണ്.

അരിസോണ, പെൻസിൽവാനിയ,നെവാഡ,ജോർജിയ, നോർത്ത് കരോലീന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. റിപബ്ലിക്ക് അനുഭാവികൾ നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്‌തപ്പോൾ ഡെമോക്രാറ്റ് അനുഭാവികൾ തപാൽ വോട്ടിനെയാണ് കൂടുതൽ ആശ്രയിച്ചത്. ഇന്നലെ ട്രംപ് മുന്നിട്ട് നിന്ന പലയിടങ്ങളിലും ഇപ്പോൾ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.അതേസമയം ജോ‍ർജിയയിലും മിഷി​ഗണിലും ട്രംപ് ക്യാംപ് നൽകിയ ഹ‍ർജികൾ അവിടുത്തെ കോടതികൾ തള്ളി. വ്യക്തമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഹർജികൾ തള്ളിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :