1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. UAE Rain Alert in Coming days

UAE Rain: യുഎഇയില്‍ ഇന്നുമുതല്‍ വീണ്ടും മഴ; അറിയേണ്ടതെല്ലാം

കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ആഴ്ച യുഎഇയില്‍ ലഭിച്ചത്

UAE Rain Live Updates
UAE Rain: അടുത്ത അഞ്ച് ദിവസത്തേക്ക് യുഎഇയില്‍ വീണ്ടും മഴയ്ക്കു സാധ്യത. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞ ആഴ്ചയിലെ പോലെ അതിതീവ്ര മഴയായിരിക്കില്ല ഇനിയുള്ള ദിവസങ്ങളില്‍ ലഭിക്കുക. അടുത്ത ദിവസങ്ങളില്‍ യുഎഇയില്‍ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. 
 
കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ആഴ്ച യുഎഇയില്‍ ലഭിച്ചത്. മിക്കയിടങ്ങളിലും പ്രളയ സമാന അന്തരീക്ഷമായിരുന്നു. ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് 18 പേര്‍ മരിച്ചു. 
 
പടിഞ്ഞാറന്‍ തീരത്തുനിന്ന് മഴമേഘങ്ങള്‍ യുഎഇയിലേക്ക് നീങ്ങുന്നതായും അതിനാല്‍ വരും ദിവസങ്ങളില്‍ ഇടത്തരം മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഉച്ചയോടെ ആരംഭിക്കുന്ന മഴ രാത്രിയില്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. യുഎഇയില്‍ അഞ്ച് മുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാനും സാധ്യതയുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചെറിയ പോറലുകള്‍ പറ്റിയ സാധനങ്ങള്‍ ഓഫര്‍ വിലയില്‍; വലയില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ്