അനുബന്ധ വാര്‍ത്തകള്‍
- ‘അദ്ദേഹം മാത്രമാണ് എനിക്ക് സൂപ്പർസ്റ്റാർ‘; തന്നെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചവർക്ക് മറുപടിയുമായി വിജയ് സേതുപതി !
- നല്ല ആരോഗ്യത്തിനായി വെള്ളം കുടിക്കേണ്ടത് ഇങ്ങനെ !
- കൌമാരക്കാർ ഉറക്കത്തിൽ പിശുക്കേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !
- ഉപയോഗിച്ച ഗാഡ്ജറ്റുകൾക്ക് വൻ വിലക്കുറവുമായി ഫ്ലിപ്കാർട്ടിന്റെ 2GUD
- ഡ്രൈവ് ചെയ്യുമ്പോൾ ഇനി ടെൻഷൻ വേണ്ട, ആൻഡ്രോയിഡ് ഓട്ടോയുമായി ഗൂഗിൾ !
കാമുകനെയും പങ്കുവച്ച് ഈ ഇരട്ടസഹോദരിമാർ !
ഇരട്ടകളായി പിറന്നവർക്ക് പരസ്‌പരമുള്ള മാനസിക അടുപ്പം വളരെ കൂടുതലായിരിക്കും എന്നാൽ ആ അടുപ്പം കാമുകനെ പങ്കിടൂന്നതിലേക്ക് വരെ എത്തുമോ ? എങ്കിൽ അങ്ങനെ സംഭവിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും സാമ്യുമുള്ള സമജാത ഇരട്ടകളാണ് ഒരേ കാമുകനെ പങ്കിട്ടെടുത്തിരിക്കുന്നത്.
ഓസ്ട്രേലിയയിലെ പെർത്തിൽനിന്നുള്ള അന്ന. ലൂസി എന്നി 33 കാരികൾ 2012മുതൽ മെക്കാനിക്കായ ബെന്‍ ബയെ എന്ന യുവാവുമായി ഡേറ്റിംഗിലാണ്. ബെനിനെ വിവാഹം കഴിക്കണം എന്നാണ് ഇരുവരുടെയും ആഗ്രഹം. പക്ഷേ ഓസ്ട്രേലിയയിലെ നിയമം ഇരുവരുടെയും ആഗ്രഹത്തിന് വിലങ്ങുതടിയാവുകയാണ്.
ഒന്നിലധികം ആളുകളെ ഒരേ സമയം വിവാഹം കഴിക്കുന്നത് ഓസ്ട്രേലിയയിൽ നിയമം വഴി നിരോധിച്ചിട്ടുള്ളതാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെ ഒരു ചാനൽ ഷോയിലൂടെ ഇരുവരും ആഗ്രഹം വെളിപ്പെടുത്തി. ഏറ്റവുമധികം സാമ്യമുള്ള ഇരട്ടകളായി തുടരുന്നതിന് 250000 ഡോളർ ചിലവാക്കി പല തവണ സൌന്ദര്യ ശസ്ത്രക്രിയകൾക്ക് വിധേയരായി ഇവർ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.