ടുണിഷ്യയിലെ ഭീകരാക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു

ടുണിസ്| VISHNU N L| Last Updated: വെള്ളി, 20 മാര്‍ച്ച് 2015 (13:40 IST)
ടുണിഷ്യന്‍ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള ബാര്‍ദോ നാഷണല്‍ മ്യൂസിയത്തിലുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം സുന്നി തീവ്രവാദ സംഘടനയാ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ശബ്ദ സന്ദേശത്തിലൂടെയാണ് ഇക്കാര്യം സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. യു എസ് ആസ്ഥാനമായുള്ള സൈറ്റ് രഹസ്യാന്വേഷണ ഏജന്‍സി ശബ്ദ സന്ദേശം തീവ്രവാദികളുടെതാണെന്ന് സ്ഥിരീകരിച്ചു.

രണ്ട് തീവ്രവാദികളാണ് മ്യൂസിയം ആക്രമിച്ചത്. വെടിക്കോപ്പുകളെല്ലാം തീരുന്നത് വരെ അവര്‍ പൊരുതിയെന്നും അതിനു ശേഷമാണ് അവരെ വധിച്ചതെന്നും ശബ്ദരേഖയില്‍ തീവ്രവാദികള്‍ബുധനാഴ്ച മ്യൂസിയത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ 17 പേര്‍ ജപ്പാന്‍, ഇറ്റലി, ആസ്ട്രേലിയ, ജപ്പാന്‍, കൊളംബിയ, പോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളാണ്.

ഭീകരാക്രമണം നടത്തിയവരെ സുരക്ഷാസേന വധിച്ചിരുന്നു. വെടിവെപ്പിന് നേതൃത്വം നല്‍കിയ യാസിന്‍ ലാബിദിയേയും കൂട്ടാളി ഹതേം ഘച്നോയിയേയുമാണ് വധിച്ചത്. പട്ടാളക്കാരുടെ വേഷത്തില്‍ ആയുധവുമായെത്തിയ തീവ്രവാദികള്‍ മ്യൂസിയത്തിലുള്ള ആളുകളെ ബന്ദികളാക്കുകയായിരുന്നു
ബന്ധപ്പെട്ട് ഒന്‍പതു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ അഞ്ചുപേര്‍ക്ക് ഭീകരബന്ധം തെളിഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :