ഇസ്‌ലാമാബാദ്|
Last Modified വെള്ളി, 13 മാര്‍ച്ച് 2015 (14:31 IST)
മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ കോടതിയുടെ ഉത്തരവ്.
ലഖ്വിയെ നിയമവിര്‍ദ്ധമായാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഡിസംബറില്‍ പാക്കിസ്ഥാനിലെ ഭീകരവാദവിരുദ്ധ കോടതി ലഖ്‌വിക്ക് ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ ലഖ്‌വിയുടെ പങ്കിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്.
എന്നാല്‍ ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചതിനെത്തുടര്‍ന്ന് മറ്റൊരു കേസില്‍ ലഖ്‌വിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ കേസ് തെളിയിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.