ടുണീഷ്യയിലെ ഭീകരാക്രമണം: മോഡി അപലപിച്ചു

ടുണീഷ്യ| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (12:22 IST)
ടുണീഷ്യയുടെ തലസ്ഥാനമായ തുനിസിലെ ബാര്‍ഡോ മ്യൂസിയത്തില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. ആക്രമണം അപലപനീയമാണെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.

ടുണീഷ്യയിലെ ജനങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും. എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ടുണീഷ്യയ്ക്ക് സാധിക്കെട്ടെയെന്നും മോഡി ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു.

ട്യുണീസിയയിലെ ബാര്‍ഡോ മ്യൂസിയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍
21 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ 17 വിദേശസഞ്ചാരികളും രണ്ട് ആക്രമികളും ഒരു ഭീകരരും ഉള്‍പ്പെടും.

സെന്‍ട്രല്‍ ട്യൂണിസിലെ പാര്‍ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തുള്ള ബാര്‍ഡോ മ്യൂസിയത്തിലാണ് വെടിവെപ്പുണ്ടായത്. പാര്‍ലമെന്റില്‍ തീവ്രവാദ വിരുദ്ധ നിയമം സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :