അനുബന്ധ വാര്‍ത്തകള്‍
- മഞ്ഞുകാലം വരുന്നു; കൊവിഡ് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന
- ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാന്
- പുരോഹിതരും കന്യാസ്ത്രീകളുമടക്കം അശ്ലീലവീഡിയോകൾ കാണുന്നു: മാർപാപ്പ
- മഹ്സ അമീനിയുടെ ശവകുടീരത്തിൽ തടിച്ചുകൂടിയവർക്കെതിരെ വെടിവെപ്പ്, ഇറാനിൽ പ്രതിഷേധം ശക്തം
- അമ്പതിനാലുകാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി
ക്ഷയരോഗ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
16 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടമായി. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വര്‍ധനയുണ്ടായി
ക്ഷയരോഗ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വര്‍ഷം ലോകത്ത് 1.06 കോടി ആളുകള്‍ക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021-ല്‍ 4.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി 2022-ലെ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടില്‍ പറയുന്നു. 16 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടമായി. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വര്‍ധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്ഷയരോഗത്തിനെതിരെ ജാഗ്രത വേണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.