അമ്പതിനാലുകാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (10:02 IST)
ജക്കാർത്ത: അമ്പതിനാലുകാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങിയ വാർത്ത ഇന്തോനേഷ്യയിൽ ആകെ വലിയ ഭീതി ജനിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയിലെ ബന്താര ജമ്പി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശത്താണ് സംഭവം.

കാട്ടിൽ നിന്ന് റബ്ബർ ശേഖരിക്കാനായി പോയ ജഹ്‌റ എന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങിയത്. ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് സ്ഥലവാസികൾ വനത്തിൽ നടത്തിയ തെരച്ചിലിൽ അനങ്ങാൻ കഴിയാത്ത നിലയിൽ വയറു വീർത്തു കിടക്കുന്ന 22 അടി നീളമുള്ള തടിയൻ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.

സംശയം തോന്നിയ ഇവർ പാമ്പിനെ പിടികൂടി വയർ കീറി പരിശോധിച്ചപ്പോൾ ജഹ്റയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് ഇവരെ പെരുമ്പാമ്പ് വിഴുങ്ങിയത് സ്ഥിരീകരിച്ചത്. ഇത്തരം ഭീമൻ പെരുമ്പാമ്പുകൾ ഇനിയും ഈ കാട്ടിൽ ഉണ്ടാവും എന്ന ഭയത്തിലാണ് സ്ഥലവാസികൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :