പുരോഹിതരും കന്യാസ്ത്രീകളുമടക്കം അശ്ലീലവീഡിയോകൾ കാണുന്നു: മാർപാപ്പ

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (21:00 IST)
ഓൺലൈനിൽ അശ്ലീലവീഡിയോകളും മറ്റും കാണുന്നതിൻ്റെ അപകടത്തെക്കുറിച്ച് കന്യാസ്ത്രീകൾക്കും പുരോഹിതർക്കും മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നടന്ന സെഷനിൽ ഡിജിറ്റൽ- സാമൂഹിക മാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതിനെ പറ്റി മറുപടിയായാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

പുരോഹിതരും കന്യാസ്ത്രീകളുമറ്റക്കം നിരവധിപേർക്ക് അശ്ലീലവീഡിയോകൾ കാണുന്ന ദുശ്ശീലമുണ്ട്. അശ്ലീലവീഡിയോകൾ കാണുന്നത് പൗരാഹിത്യ മനസ്സുകളെ ദുർബലപ്പെടുത്തും. സാത്താൻ പ്രവേശിക്കുന്നത് അവിടെ നിന്നാണ്. യേശുവിനെ സ്വീകരിക്കുന്ന നിർമ്മല ഹൃദയത്തിന് അശ്ലീല സാഹിത്യവും അത്തരം വിവരങ്ങളും ഒരിക്കലും സ്വീകരിക്കാനാകില്ലെന്നും മാർപാപ്പ പുരോഹിതരോട് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :