ട്രംപിന്റെ ഇന്ത്യ സന്ദർശനം: പൗരത്വനിയമ ഭേദഗതി വിഷയം ഉന്നയിച്ചേക്കും

അഭിറാം മനോഹർ| Last Modified ശനി, 22 ഫെബ്രുവരി 2020 (12:04 IST)
ഇന്ത്യ സന്ദർശനവേളയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മതസ്വാതന്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുമെന്ന് സൂചന. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പൗരത്വനിയമ ഭേദഗതി വിഷയം ഉന്നയിച്ചേക്കുമെന്ന് വൈറ്റ് ഹൗസ് അധികൃതരാണ് സൂചിപ്പിച്ചത്.

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തോടും അതിന്റെ ഭരണഘടനാ സ്ഥാപനങ്ങളോടും വലിയ ബഹുമാനമുണ്ടെന്നും ഈ മൂല്യങ്ങൾ ഉയർത്തിപിടിക്കാനായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ അമേരിക്ക തുടരുമെന്നും ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇന്ത്യ സന്ദർശനവേളയിൽ പൗരത്വനിയമ ഭേദഗതിയെ പറ്റി ഉന്നയിക്കുമോ എന്ന ചോദ്യത്തിന് ചില പ്രശ്‌നങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :