"ദക്ഷിണക്കൊറിയയുമായി എന്നും പ്രശ്‌നങ്ങളാണ്, എന്നിട്ട് അവർക്ക് പുരസ്കാരവും" അത്ര നല്ലതാണോ ആ സിനിമ: വിമർശിച്ച് ട്രംപ്

അഭിറാം മനോഹർ| Last Updated: വെള്ളി, 21 ഫെബ്രുവരി 2020 (11:59 IST)
മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ദക്ഷിണകൊറിയൻ പാരസൈറ്റിനു നല്‍കിയതിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കൊളോറാഡോ സ്പ്രിങ്‌സില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ദക്ഷിണക്കൊറിയൻ ചിത്രമായ പാരസൈറ്റിന് അവാർഡ് നൽകിയ തീരുമാനത്തെ ട്രംപ് വിമർശിച്ചത്.

ദക്ഷിണക്കൊറിയയുമായി വാണിജ്യതലത്തിൽ നിരവധി പ്രശ്‌നങ്ങൾ നമുക്കുണ്ട്. അതിനിടയിൽ ഇപ്പോൾ മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്‌കാരവും അവർക്ക് നൽകിയറിക്കുന്നു.അത്ര നല്ലതായിരുന്നോ ആ സിനിമ? എനിക്കറിയില്ല - ട്രംപ് പറഞ്ഞു.
അതേസമയം മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ്പിറ്റിനു നല്‍കിയതിൽ ട്രംപ് സന്തോഷം പങ്കുവെച്ചു. കുറച്ചെങ്കിലും ബുദ്ധിയുള്ള നടൻ എന്നാണ് ബ്രാഡ് പീറ്റിന്റെ അവാർഡ് നേട്ടത്തെ പറ്റി ട്രംപ് പ്രതികരിച്ചത്.

പാരസൈറ്റിനെതിരെ ട്രംപ് വിമർശനം ഉന്നയിച്ചതോടെ പാരസൈറ്റിന്റെ യു എസ് വിതരണ അവകാശം ഏറ്റെടുത്ത നിയോണും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്.സബ്‌ടൈറ്റിലുണ്ടായിട്ടും ട്രംപിന് സിനിമ മനസ്സിലായില്ല. അദ്ദേഹത്തിന് വായിക്കാന്‍ അറിയില്ലായിരിക്കും എന്നാണ് നിയോണിന്റെ പ്രതികരണം. നേരത്തെ പഴയ ഹോളിവുഡ് ക്ലാസിക്കുകൾ പോലുള്ള ചിത്രങ്ങൾ തിരികെയെത്തണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.ഗോണ്‍ വിത്ത് ദ വിന്റ്, സണ്‍സെറ്റ് ബോള്‍വാര്‍ഡ് പോലുള്ള ചിത്രങ്ങള്‍ ഒന്നുകൂടി റിലീസിനെത്തിക്കാമോ എന്നും നിയോൺ വിമർശനഭാഷയിൽ ട്വീറ്റ് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :