ഫേസ്ബുക്കിലെ നമ്പർ ടുവിന്റെ അടുത്തേക്ക് പോകാനായി കാത്തിരിക്കുന്നു - ട്രംപ്

അഭിറാം മനോഹർ| Last Modified ശനി, 15 ഫെബ്രുവരി 2020 (14:56 IST)
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സന്ദർശനത്തിനായി കാത്തിരിക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി വഴിയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഫേസ്‌ബുക്കിൽ ഡൊണാൾഡ് ട്രംപ് ആണ് ഒന്നാമതെന്ന് മാർക് സക്കർബർഗ് അടുത്തിടെ പറയുകയുണ്ടായി. അതൊരു വലിയ ബഹുമതിയായി ഞാൻ കരുതുന്നു.നമ്പർ ടു നരേന്ദ്രമോദിയുമാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ രണ്ടാഴ്ച്ചക്കുള്ളിൽ താൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്‌തു.

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഈ മാസം 24നാവും ട്രംപ് എത്തുക. യു.എസ്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കംകുറിക്കുമെന്നും സുപ്രധാനമായ വ്യാപരക്കരാറുകൾ ചർച്ചയുടെ ഭാഗമാകുമെന്നുമാണ് കരുതുന്നത്.ട്രംപും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ എല്ലാവരും ഉറ്റുനോക്കുകയാണെന്ന് യു.എസിന്റെ ഉത്തര, മധ്യേഷ്യാ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി.വെൽസും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :