1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump-Melony relationship is deteriorating

മാര്‍പ്പാപ്പയെ വിമര്‍ശിച്ചു: ട്രംപ്- മെലോണി ബന്ധം വഷളാകുന്നു

Donald Trump, Italian Prime minister, Meloni,ഡൊണാൾഡ് ട്രംപ്, ഇറ്റാലിയൻ പ്രധാനമന്ത്രി, ജോർജിയ മെലോണി
യൂറോപ്പിനും യുഎസിനും ഇടയിലുള്ള ഒരു സുപ്രധാന കണ്ണിയായി ഒരുകാലത്ത് കാണപ്പെട്ടിരുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ട്രംപും തമ്മിലുള്ള ബന്ധം വഷളാകുന്നു. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വിമര്‍ശിച്ചതിന് ശേഷം തന്റെ പരാമര്‍ശങ്ങള്‍ 'അസ്വീകാര്യം' എന്ന് പറഞ്ഞതിനാണ് ട്രംപിന് അതൃപ്തി.
 
കൂടാതെ ഇറാന്‍ യുദ്ധത്തില്‍ യുഎസ്-ഇസ്രായേല്‍ നിലപാടിനെ പിന്തുണയ്ക്കാത്തതിനും മെലോണിയോട് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. കൊറിയര്‍ ഡെല്ല സെറയുമായുള്ള അഭിമുഖത്തിലാണ് മെലോണിയില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചത്. 'അവള്‍ക്ക് ധൈര്യമുണ്ടെന്ന് ഞാന്‍ കരുതി, എനിക്ക് തെറ്റിപ്പോയി' -ട്രംപ് പറഞ്ഞു.
 
അതേസമയം വിഷയത്തില്‍ മെലോണി പരസ്യമായി പ്രതികരിച്ചിട്ടില്ല. മെലോണി ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിന് ക്ഷണിക്കപ്പെട്ട ഒരേയൊരു യൂറോപ്യന്‍ യൂണിയന്‍ നേതാവായിരുന്നു. എന്നിരുന്നാലും ഇപ്പോള്‍ ട്രംപിന്റെ നയങ്ങളില്‍ നിന്ന് മെലോണിയുടെ സര്‍ക്കാര്‍ അകന്നു നില്‍ക്കുന്നു. പ്രത്യേകിച്ച് ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട്. ഇറ്റലി സിസിലിയിലെ ഒരു പ്രധാന വ്യോമതാവളത്തിലേക്ക് യുഎസ് ബോംബര്‍ വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് ഇത് പ്രകടമായത്.
അടുത്ത ലേഖനം
മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം തുടരുന്നു; ഇന്ന് മുംബൈയില്‍ യെല്ലോ അലര്‍ട്ട്