ടൈറ്റാനിക് സംഗീതസംവിധായകന്‍ ജയിംസ് ഹോണര്‍ അപകടത്തില്‍ മരിച്ചു

ലോസ് ആഞ്ചലസ്| JOYS JOY| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (12:27 IST)
വിശ്വപ്രസിദ്ധ ചലച്ചിത്രമായ ‘ടൈറ്റാനികി’ന്റെ സംഗീതസംവിധായകനും ഓസ്കര്‍ ജേതാവുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു. 61 വയസ്സ് ആയിരുന്നു. തിങ്കളാഴ്ച രാവിലെ സാന്താ ബാര്‍ബറയില്‍ വെച്ചാണ് ഹോണര്‍ പറത്തിയിരുന്ന ചെറുവിമാനം അപകടത്തില്‍പ്പെട്ടത്.

ടൈറ്റാനികിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചതിന് രണ്ട് ഓസ്കര്‍ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിരുന്നു.
ഇതു കൂടാതെ, പത്ത് ഓസ്കര്‍ നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. ടൈറ്റാനിക്കിലെ സെലിന്‍ ഡിയോണ്‍ പാടിയ 'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍' എന്ന ഗാനത്തിന് സംഗീതം നല്‍കിയതിന് പുറമെ ആ ഗാനത്തിന്റെ രചനയിലും ഹോര്‍ണര്‍ പങ്കാളിയായിരുന്നു.

ഫീല്‍ഡ് ഓഫ് ഡ്രീംസ് , ബ്രേവ് ഹാര്‍ട്ട്, എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ട്രോയി, അപ്പോളോ 13, അവതാര്‍ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങള്‍ക്ക് ഹോര്‍ണര്‍ സംഗീതം നല്‍കിയിട്ടുണ്ട്. ഹോണറുടേതായി
മൂന്നു ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങാനുണ്ട്.

അഞ്ച് വിമാനങ്ങള്‍ സ്വന്തമായുണ്ടായിരുന്ന ഹോണര്‍ പറക്കല്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :