ഇസ് ലാഹി സെന്റര് ഇഫ്ത്വാര്‍ ഇന്ത്യ പദ്ധതി

കുവൈറ്റ്| VISHNU N L| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (11:14 IST)
കേരളത്തിലെ കടലോര മലയോര പ്രദേശങ്ങളില് കഴിയുന്ന പാവപ്പെട്ട കുടുംബങ്ങളെ നോന്പ് തുറപ്പിക്കുന്ന ഇഫ്ത്വാര് ഇന്ത്യ പദ്ധതിയുടെ ഈ വര്ഷത്തെ പ്രവര്ത്തനങ്ങള് ആരംഭിച്ചതായി കുവൈത്ത് കേരള ഇസ് ലാഹി സെന്റര് സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ഉമര് ബിന് അബ്ദുല് അസീസ് അറിയിച്ചു.


“ഒരു വ്യക്തിയെ നോന്പ് തുറപ്പിച്ചാല് നോന്പ് അനുഷ്ഠിച്ച വ്യക്തിയുടെ പ്രതിഫലം ഒട്ടും കുറയാതെത്തന്നെ തത്തുല്യമായ പ്രതിഫലം നോന്പ് തുറപ്പിച്ച വ്യക്തിക്കും ലഭിക്കും” എന്ന പ്രവാചക വചനം പ്രാവര്ത്തികമാക്കി കൊണ്ട് ഇസ് ലാഹി സെന്റര് വര്ഷങ്ങളായി നടത്തി വരുന്ന പദ്ധതിയാണ് ഇഫ്ത്വാര് ഇന്ത്യ. നോന്പ് തുറക്കുവാനുള്ള ഭക്ഷ്യ വിഭവ കിറ്റുകള് പാവപ്പെട്ടവരുടെ വീടുകളില് എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ വര്ഷം ഏകദേശം എട്ട് ലക്ഷത്തിലധികം രൂപയുടെ സഹായമാണ് സെന്റര് കേരളത്തില് നടത്തിയത്. ഈ സംരംഭവുമായി സഹകരിക്കുവാന് ആഗ്രഹിക്കുന്നവര് സെന്ററിന്റെ യൂനിറ്റ് ഭാരവാഹികളെയോ സെന്ററിന്റെ മലയാളം ഖുത്ബ നടക്കുന്ന അബ്ബാസിയ, മംഗഫ്, മഹ്ബൂല, അബൂഹലീഫ, അഹ് മദി, ജഹ്റ, ശര്ഖ്, ഹവല്ലി, ഫൈഹ, ഖൈത്താന്, ഉമരിയ്യ എന്നീ ഏരിയകളിലെ പള്ളികളിലെ കൌണ്ടറുകളിലോ ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങള്ക്ക് 97686620, 23915217, 24342698 എന്നീ നന്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :