ബെയ്‌റൂട്ട്|
jibin|
Last Modified ചൊവ്വ, 23 ജൂണ്‍ 2015 (08:52 IST)
വിശുദ്ധ റംസാന്‍ മാസത്തിലും ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരരുടെ ക്രൂരത. റംസാന്‍ വ്രതത്തിനിടെ ഭക്ഷണം കഴിച്ചതിന് രണ്ട് കൗമാരക്കാരെ ഐഎസ് ഭീകരര്‍ തിങ്കളാഴ്ച തൂക്കിക്കൊന്നു. സിറിയയിലെ ഡെയ്ര്‍ ഇസോര്‍ പ്രവിശ്യയിലെ മായാദീന്‍ ഗ്രാമത്തിലാണ് സംഭവം. ' ദ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ' ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
18 വയസ്സിനു താഴെ പ്രായമുളളവരാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ മൃതദേഹം ഉച്ചമുതല്‍ രാത്രി വരെ പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു. മതപരമായ ചടങ്ങുകള്‍ തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഐ.എസ് വ്യക്തമാക്കി. നോമ്പ് തെറ്റിച്ചതിനാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഇവരുടെ മൃതദേഹത്തിനടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്ലക്കാര്‍ഡുകളില്‍ വ്യക്തമാക്കിയിരിക്കുന്നു.
കൊലയെ അപലപിച്ച് സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രസ്താവന പുറത്തിറക്കി. കാടന്‍നിയമങ്ങള്‍ നടപ്പാക്കുന്ന ഐ.എസ്സിനെതിരെ ലോകരാജ്യങ്ങള്‍ സംയുക്തമായി സൈനിക നടപടികള്‍ കൈക്കൊള്ളണമെന്ന് അവര്‍ ആവശ്യപ്പെട്ടു.