ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ കടുവകളെ കറിവെച്ച് കഴിച്ച യുവാവിന് തടവ്

 കടുവ വേട്ട , യുവാവിന് തടവ് , ചൈന , ലൈംഗികശേഷി , കറിവെച്ച് കഴിച്ച
ബീജിംഗ്| jibin| Last Modified വെള്ളി, 2 ജനുവരി 2015 (14:45 IST)
ലൈംഗികശേഷി കൂടുന്നതിനും ആരോഗ്യം വര്‍ദ്ധിക്കുന്നതിനുമായി കടുവകളെ കൊന്ന് യുവാവിന് പതിമൂന്നുവർഷത്തെ തടവുശിക്ഷ. തെക്കൻ ചൈനയിലെ പുതുപ്പണക്കാരനായ സു എന്നയാൾക്കാണ് കടുവകളെ കൊന്ന് കറിവെച്ച് കഴിച്ചതിന് തടവിനൊപ്പം വൻതുകയും പിഴ വിധിച്ചത്.

പുതുപ്പണക്കാരനായ സു ലൈംഗികശേഷി കൂടുന്നതിനും ആരോഗ്യം വര്‍ദ്ധിക്കുന്നതിനുമായി കടുവകളെ വേട്ടയാടി പിടിക്കുകയായിരുന്നു. വിനോദസഞ്ചാരത്തിനെന്ന പേരില്‍ കാടുകളില്‍ എത്തിയ സു കെണിവെച്ചും, ഷോക്കടിപ്പിച്ചുമായിരുന്നു കടുവകളെ പിടികൂടിയിരുന്നത്. പിടികൂടുന്ന കടുവകളെ കഷണങ്ങളാക്കി വീട്ടിലെ ഫ്രീസറിനുള്ളിൽ സൂഷിക്കുകയായിരുന്നു.

കൂടാതെ കടുവകളുടെ രക്തവും മാംസവും എല്ലുകളും ഇയാള്‍ ഭക്ഷണമാക്കിയിരുന്നു. ലൈംഗികശേഷി കൂട്ടുന്നതിനായി കടുവയുടെ ജനനേന്ദ്രിയങ്ങള്‍ ഫ്രൈവെച്ച് കഴിക്കുന്നതും സു ശീലമാക്കിയിരുന്നു. കടുവ വേട്ടയ്ക്കായി ലക്ഷങ്ങളാണ് ഇയാൾ ചെലവാക്കിയിരുന്നത്. കടുവകളുടെ കൈപ്പത്തി, ലൈംഗികാവയവം, കടുവാരക്തം കൊണ്ടുണ്ടാക്കിയ മദ്യം എന്നിവ തന്റെ ഇഷ്ടഭക്ഷണങ്ങളാണെന്ന് സു പൊലീസിനോട് പറഞ്ഞു.

വീട്ടില്‍ എത്തുന്ന ധനികരായ അതിഥികള്‍ക്ക് കടുവയിറച്ചികൊണ്ടുണ്ടാക്കിയ സ്പെഷ്യൽ വിഭവങ്ങൾ നൽകിയിരുന്നതായും കണ്ടെത്തി. വീട്ടിലെ ഫ്രീസറിനുള്ളിൽ നിന്ന് കടുവകളുടെ ശവശരീര ഭാഗങ്ങൾ കണ്ടെടുത്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :