പുതുവത്സരാഘോഷത്തിനിടെ ചൈനയില്‍ 35 മരണം

പുതുവത്സരാഘോഷം , ചൈന , 35 പേര്‍ മരിച്ചു , മരണം
ബെയ്ജിംഗ്| jibin| Last Modified വ്യാഴം, 1 ജനുവരി 2015 (10:40 IST)
പുതുവത്സരാഘോഷ തിമര്‍പ്പിനിടയില്‍ ചൈനയില്‍ തിക്കിലും തിരക്കിലും 35 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. പുതുവത്സരം പിറക്കാന്‍ അരമണിക്കൂര്‍ ശേഷിക്കെ മൂന്ന് ലക്ഷത്തോളം ആളുകള്‍ തിങ്ങി കൂടിയ രാജ്യതലസ്ഥാനത്തെ പുഴയോരത്ത് അപകടം നടന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് ഷാങ്ഹായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് പുഴയോരത്തായിരുന്നു പുതുവത്സരാഘോഷത്തിനായി ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങി കൂടിയത്. ഈ സമയം സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ നിന്ന് വിതറിയ ഡോളറിന്റെ രൂപത്തിലുള്ള കൂപ്പണുകള്‍ താഴേക്ക് വിതറിയതോടെ ആളുകളെല്ലാം ആ ഭാഗത്തേക്ക് ഓടിയെത്തിയതാണ് അപകടത്തിന് കാരണമായത്.

ആയിരക്കണക്കിനാളുകള്‍ ഷാങ്ഹായിയിലെ ചെന്‍ യി സ്‌ക്വയറില്‍ ഒത്തുകൂടിയിരുന്നതിനാല്‍ ആളുകള്‍ക്ക് മറ്റ് ഭാഗങ്ങളിലേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇതും അപകടത്തിന്റെ ആക്കം കൂട്ടി. തിങ്ങി കൂടിയ ജനങ്ങളെ കൈകള്‍ ചേര്‍ത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പൊലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആളുകളുടെ തിക്കും തിരക്കും മൂലം ആ ശ്രമം പരാജയപ്പെടുകയായിരുന്നു. അതേസമയം അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. 2004-ലും പുതുവര്‍ഷ അവധി സമയത്ത് സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് വടക്കന്‍ ബെയ്ജിംഗില്‍ 37 പേരാണ് മരണപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :