തനിക്ക് ശേഷം പിന്‍ഗാമികള്‍ ഉണ്ടായേക്കില്ല: ദലൈലാമ

ലാസ| VISHNU.NL| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (12:32 IST)
തനിക്ക് ശേഷം പിന്‍ഗാമികള്‍ ഉണ്ടായേക്കില്ളെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. തിബത്തിന്‍െറ പേര് ഉയര്‍ത്തി പിടിക്കുന്ന അവസാനത്തെ നേതാവ് താനായിരിക്കാമെന്നും ജനകീയ നേതാവിനൊപ്പം ആ പദവി അവസാനിപ്പിക്കലാണ് നല്ലതെന്നു കരുതുന്നതായും പറഞ്ഞു.

അടുത്ത ദലൈലാമയെ തീരുമാനിക്കുന്നതിന് മുന്നോടിയായി 1995ല്‍ ഒരു ബാലനെ ദലൈലാമ പഞ്ചന്‍ലാമയായി അവരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. പകരം സ്വന്തം പഞ്ചന്‍ലാമയെ ചൈന തീരുമാനിക്കുകയും ചെയ്തു. അടുത്ത ദലൈലാമയെയും തങ്ങള്‍തന്നെ തീരുമാനിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :