എബോള മരുന്ന് ചൈന മനുഷ്യനില്‍ പരീക്ഷിച്ചു

ബെയ്ജിംഗ്| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (08:30 IST)
ലോകത്താകമാനം 7000 ആളുകളെ കൊന്നൊടുക്കിയ വൈറസിനെ നേരിടാനുള്ള പ്രതിരോധ മരുന്ന് മനുഷ്യനില്‍ വിജയകരമായി പരീക്ഷിച്ചിതായി റിപ്പോര്‍ട്ടുകള്‍. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് വികസിച്ച പ്രതിരോധ മരുന്ന് മനുഷ്യനില്‍ പ്രീക്ഷിച്ച് വിജയിച്ചതായി അറിയിച്ചത് ചൈനയുടെ പ്രതിരോധ വക്താവ് യാംഗ് യൂജിന്‍ ആണ്.

ഡിസംബറിലാണ് മനിഷ്യനില്‍ ചൈന മരുന്ന് പരീക്ഷിച്ച് തുടങ്ങിയതെന്നും ഇത് വിജയകരമായി എന്നും അദേഹം പറഞ്ഞു. മരുന്ന് പരീക്ഷനം വിജയമായതോടെ എബോള പടര്‍ന്നിരിക്കുന്ന ലൈബീരിയ, സിയറ ലിയോണ എന്നിവിടങ്ങളിലേയ്ക്ക് 300 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ചൈന അറിയിച്ചു

എബോള വൈറസ് ബാധയേറ്റ് വിവിധ രാജ്യങ്ങളിലായി ഇതിനോടകം ഏഴായിരം പേര്‍ മരിച്ചതായാണ് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 16,169 പേര്‍ ചികിത്സയില്‍ ഉണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ അറിയിപ്പ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :